മദനിയുടെ ചികിത്സയ്ക്കായി 16 ലക്ഷം ചെലവാക്കി:കര്‍ണാടക സര്‍ക്കാര്‍
അബ്ദുല്‍ നാസര്‍ മഅദനിക്ക് ആവശ്യമായ ചികില്‍സ ലഭ്യമാക്കിയെന്നും ചികില്‍സാച്ചെലവ് സര്‍ക്കാരാണു വഹിച്ചതെന്നും കര്‍ണ്ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജയില്‍ സൂപ്രണ്ട് വി.ശേഷു മൂര്‍ത്തി സമര്‍പ്പിച്ച സ്ത്യവാങ്മൂലത്തിലാണ് മദനിയുടെ ചികില്‍സാച്ചെലവ് സംബന്ധിച്ച വിവരങ്ങള്‍ കോടതിക്ക് സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ കര്‍ണാടക സര്‍ക്കാര്‍ തന്റെ ചികിത്സാച്ചെലവുകള്‍ വഹിക്കുന്നില്ലെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് മഅദനി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു
മഅദനിയുടെ ചികില്‍സയ്ക്കായി 16.08 ലക്ഷം രൂപ കര്‍ണാടക സര്‍ക്കാര്‍ ചിലവാക്കിയെന്നും പണമടയ്ക്കാന്‍ മഅദനിയോടു സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും
സത്യവാങ്മൂലത്തില്‍ പറയുന്നു.കഴിഞ്ഞ മാസം നാലാം തിയതി മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിന്നു എന്നാല്‍ മദനി ആശുപത്രിയില്‍ പോകാന്‍ വിസമ്മതിച്ചെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.മഅദനിയുടെ ജാമ്യ ഹര്‍ജി കോടതി ഇന്നു വീണ്ടും പരിഗണിക്കും