ആറ്റുകാല്‍ പൊങ്കാല: ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് 30 ലോഡ് ഇഷ്ടിക ലഭിച്ചു

Webdunia
വ്യാഴം, 9 മാര്‍ച്ച് 2023 (10:25 IST)
ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തിയവര്‍ അടുപ്പ് കൂട്ടിയ ഇഷ്ടികകള്‍ ഭവനരഹിതര്‍ക്കുള്ള വീടിന്റെ ഭാഗമാകും. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ഭവനരഹിതര്‍ക്ക് പണിതുകൊടുക്കുന്ന വീടുകള്‍ക്കായി ഇഷ്ടികകള്‍ ഉപയോഗിക്കും. 30 ലോഡ് ഇഷ്ടികയാണ് തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചത്. പൊങ്കാലയ്ക്ക് എത്തിയവരില്‍ മിക്കവരും പൂര്‍ണ മനസ്സോടെ നഗരസഭയ്ക്ക് ഇഷ്ടിക നല്‍കുകയായിരുന്നു. 
 
ഇഷ്ടിക ലൈഫ് ഭവന പദ്ധതിക്കായി ശേഖരിക്കുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിനെതിരെ സംഘപരിവാര്‍ രംഗത്തെത്തുകയായിരുന്നു. ഇഷ്ടിക എല്ലാവരും വീടുകളിലേക്ക് തിരിച്ചുകൊണ്ടുപോകണമെന്ന് വരെ ചില സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ പ്രചരണം നടത്തിയിരുന്നു. ഇഷ്ടിക നഗരസഭയ്ക്ക് നല്‍കാതെ സേവാഭാരതിക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ കുപ്രചരണങ്ങളെയെല്ലാം തള്ളിയാണ് 30 ലോഡ് ഇഷ്ടിക നഗരസഭ ശേഖരിച്ചത്. 
 
ഇഷ്ടിക സേവാഭാരതിക്ക് മാത്രമേ നല്‍കാവൂ എന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍ ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article