നജീബിന്റെ (ആടുജീവിതം) കൊച്ചുമകള്‍ മരിച്ചു

രേണുക വേണു

ശനി, 23 മാര്‍ച്ച് 2024 (21:01 IST)
ആടുജീവിതം കഥയിലൂടെ ശ്രദ്ധേയനായ ആലപ്പുഴ സ്വദേശി നജീബിന്റെ കൊച്ചുമകള്‍ സഫാ മറിയം മരണപ്പെട്ടു. ഒന്നര വയസ്സായിരുന്നു. പെട്ടന്നുണ്ടായ അസുഖത്തെ തുടര്‍ന്നാണ് മരണം. ആടുജീവിതത്തിന്റെ എഴുത്തുകാരന്‍ ബെന്യാമിന്‍ ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 
 
സൗദി അറേബ്യയിലെ മണലാരണ്യത്തില്‍ നജീബ് അനുഭവിച്ച ഒറ്റപ്പെടലും വേദനകളുമാണ് ആടുജീവിതം എന്ന നോവലില്‍ ബെന്യാമിന്‍ വിവരിച്ചിരിക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്ന സിനിമ മാര്‍ച്ച് 28 ന് തിയറ്ററുകളിലെത്തുകയാണ്. പൃഥ്വിരാജാണ് നജീബായി അഭിനയിച്ചിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍