തിരുവനന്തപുരത്ത് ലോറിയില്‍ നിന്ന് കല്ല് തെറിച്ചുവീണ് യുവാവ് മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരമായി അദാനി ഗ്രൂപ്പ് ഒരു കോടി രൂപ നല്‍കും. മരിച്ച അനന്തുവിന്റെ കുടുംബത്തെ നേരില്‍ക്കണ്ടാണ് കമ്പനി അധികൃതര്‍ സഹായസന്നദ്ധത അറിയിച്ചത്. വിഴിഞ്ഞം തുറമുഖനിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുപോയ കല്ല് ലോറിയില്‍നിന്ന് തെറിച്ചുവീണാണ് 26 കാരനായ അനന്തു മരിച്ചത്.