ചെന്നിത്തലക്ക് രാഷ്ട്രീയ നിരാശ, തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്രവിജയം നേടുമെന്ന് എ വിജയരാഘവൻ

Webdunia
വ്യാഴം, 10 ഡിസം‌ബര്‍ 2020 (12:44 IST)
സ്പീക്കർ പി ശ്രീരാമകൃഷ്‌ണനെതിരെ ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് രാഷ്ട്രീയമായ നിരാശയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. സ്പീക്കറെ വ്യക്തിപരമായി ആക്രമിക്കുന്നത് ജനാധിപത്യത്തിന് നല്ലതല്ലെന്നും എ വിജയരാഘവൻ പറഞ്ഞു.
 
നിയമസഭയുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളിലും അഴിമതിയുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.00 കോടി രൂപയുടെ നിർമാണ പദ്ധതികളും ആഘോഷ പരിപാടികളും സ്പീക്കർ ഇതിനോടകം നടത്തി. സ്പീക്കറുടെ വിവേചനാധികാരം ഉപയോഗിച്ച് പൊതുപണത്തിന്റെ ധൂർത്താണ് സ്പീക്കർ നടത്തുന്നതെന്നും ഇക്കാര്യങ്ങൾ വിവരിച്ച് ഗവർണർക്ക് കത്ത് നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
 
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ വിജയം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടാകുമെന്നും വിജയരാഘവൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article