പ്രതിപക്ഷത്തിന്റെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് സ്പീക്കർ, ധനമന്ത്രിക്കെതിരായ അവകാശ ലംഘന നോട്ടീസ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു, "ചരിത്രത്തിൽ ആദ്യം"

ബുധന്‍, 2 ഡിസം‌ബര്‍ 2020 (12:44 IST)
ധനമന്ത്രി തോമസ് ഐസക്കിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് എത്തിക്‌സ് കമ്മിറ്റിക്ക് വിടാൻ സ്പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ തീരുമാനം. പ്രതിപക്ഷ ആരോപണത്തിൽ കഴമ്പുണ്ടെന്ന വിലയിരുത്തലിന്റെ പുറത്താണ് സ്പീക്കറുടെ തീരുമാനം. എത്തിക്‌സ് കമ്മിറ്റി ധനമന്ത്രിയോട് വിശദീകരണം തേടും.
 
കിഫ്‌ബിക്കെതിരായ സിഎ‌ജി റിപ്പോർട്ട് മാധ്യമങ്ങൾക്ക് നൽകിയത് നിയമസഭയുടെ അവകാശലംഘനമാണെന്ന് ചൂണ്ടികാണിച്ചാണ് വിഡി സതീശൻ സ്പീക്കർക്ക് പരാതി നൽകിയത്. ഒരു മന്ത്രിക്കെതിരെയുള്ള പരാതി സ്പീക്കർ എത്തിക്‌സ് കമ്മിറ്റിക്ക് വിടുന്നത് സംസ്ഥാനചരിത്രത്തിൽ തന്നെ ആദ്യമാണ്.
 
രഹസ്യമായി വെക്കേണ്ട സിഎ‌ജി റിപ്പോർട്ട് ഗവർണർക്ക് സംർപ്പിക്കുകയും ഗവർനറുടെ അംഗീകാരത്തോടെ ധനമന്ത്രി സഭയിൽ അവതരിപ്പിക്കുകയുമാണ് ചെയ്യേണ്ടത്. സഭയിൽ എത്തുന്നത് വരെ ഫയലിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കാൻ മന്ത്രി ബാധ്യസ്ഥനാണ് എന്നാൽ ഇത്തരമൊരു നടപടിയല്ല മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് അവകാശ ലംഘന നോട്ടീസിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍