കൊലക്കേസ് പ്രതി കഞ്ചാവുമായി പിടിയില്‍

Webdunia
വെള്ളി, 22 മെയ് 2015 (14:14 IST)
രണ്ടര കിലോഗ്രാം കഞ്ചാവുമായി കൊലക്കേസ് പ്രതിയെ പൊലീസ് പിടികൂടി. ചവറ മൈനാഗപ്പള്ളി പനവിള പടിഞ്ഞാറ്റതില്‍ ചന്ദ്രശേഖരന്‍ എന്ന 38 കാരനാണു പൊലീസ് വലയിലായത്. 2013 ല്‍ ശാസ്താംകോട്ട എക്സൈസ് ഇന്‍സ്പെക്റ്റര്‍ ജോസ് പ്രകാശിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്‌ ചന്ദ്രശേഖരന്‍.  

നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറുകളിലായി വേഷം മാറിനടന്ന് കഞ്ചാവ് കച്ചവടം നടത്തിയിരുന്ന ഇയാള്‍ക്കെതിരെ ചവറ, കൊല്ലം, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളാണുള്ളത്. ഇയാള്‍ പ്രതിദിനം ഒരു കിലോയോളം കഞ്ചാവ് വിറ്റഴിച്ചതായി പൊലീസ് അറിയിച്ചു.

ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നാണ്‌ ഇയാള്‍ കഞ്ചാവ് കടത്തിക്കൊണ്ടുവ്അന്നിരുന്നത്. ചവറ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.