ഇതേ തുടര്‍ന്ന് തിങ്കളാഴ്ച മുതൽ കടകൾ അടച്ചിട്ട് സമരം ചെയ്യാൻ കോഴി വ്യാപാരികൾ തീരുമാനിച്ചത്. കോഴിയിറച്ചി ഒരു കിലോയ്ക്ക് 87 രുപ നിരക്കില്‍ വില്ക്കണമെന്നായിരുന്നു സര്ക്കാ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇത് സാധ്യമല്ലെന്ന് പൗൾട്രി ഫെഡറേഷൻ കർശന നിലപാട് സ്വീകരിച്ചതോടെയാണ് ആലപ്പുഴയിലെ ചർച്ച പരാജയപ്പെട്ടത്.
കോഴി വ്യാപാരികളുടെ തീരുമാനം സര്‍ക്കാറിനോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചത്. കേരളത്തിലെ ചില മൊത്തവ്യാപാരികളുടെ പ്രത്യേക താൽപ്പര്യമാണ് ഈ സമ്മർദ്ദത്തിന് പിന്നിലെന്നും, കോഴിക്കടത്തും വിൽപ്പനയുമായും ബന്ധപ്പെട്ട കേസുകൾ പ്രത്യേക താത്പര്യത്തോടെ പരിഗണിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.