സംസ്ഥാനത്ത് ഇന്ന് 6 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, സമൂഹ വ്യാപനം ഉണ്ടായോ എന്ന് ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

ശനി, 28 മാര്‍ച്ച് 2020 (18:42 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു തിരുവനന്തപുരത്ത് രണ്ടുപേർക്കും, കൊല്ലം കോഴിക്കോട്, മലപ്പുറം കാസർഗോഡ്, ജില്ലകളിൽ ഓരോരുത്തർക്കുമാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് സമൂഹ വ്യാപനം ഉണ്ടായോ എന്നത് ഗൗരവമായി പരിശോധിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.
 
സംസ്ഥാനത്ത് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 165 ആയി. 148 പേരെ ഇന്നു മാത്രം ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പെട്ടന്ന് പരിശോധന ഫലം അറിയുന്നതിനായി റാപ്പിഡ് ടെസ്റ്റ് സംവിധാനം ഏർപ്പെടുത്തും, ബ്രേക്ക് കൊറോണ പദ്ധതിയ്ക്ക് തുടക്കമായി. സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് പ്രതിരോധ ആശയങ്ങൾ സർക്കാരുമായി പങ്കുവയ്ക്കാം.
 
കമ്മ്യൂണിറ്റി കിച്ചണുകൾ കാര്യക്ഷമമായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 1059 കമ്യൂണിറ്റി കിച്ചണുകൾ പ്രവർത്തനം ആരംഭിച്ചു. എന്നാൽ കമ്മ്യൂണിറ്റി കിച്ചണുകളിൽ ആൾക്കൂട്ടം പാടില്ല. സൗജന്യ കിറ്റുകൾ ആവശ്യമില്ലാത്തവർ സർക്കാരിനെ അറിയിക്കണം. ഇത് അർഹതപ്പെട്ടവരിലേക്ക് എത്തിക്കാൻ സഹായിക്കും. ഓൺലൈൻ വഴി ഭക്ഷ്യ സാധനങ്ങൾ എത്തിക്കാൻ സംവിധാനം ഒരുക്കും. സംസ്ഥാനത്ത് എട്രൻസ് പരീക്ഷകൾ മാറ്റിവച്ചു. പത്ര വിതരണം അവശ്യ സർവീസാക്കി. ഇത് ആരും തടസപ്പെടുത്തരുത് എന്നും മുഖ്യമന്ത്രി പറഞ്ഞു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍