ഇന്ത്യൻ ടീമിന് ഇത് മികച്ച അവസരം, മോശമായി കാണേണ്ട; വെളിപ്പെടുത്തലുമായി രവിശാസ്ത്രി !

ശനി, 28 മാര്‍ച്ച് 2020 (17:31 IST)
കോവിഡ് വ്യാപനം ലോകത്തിലെ കായിക മേഖലയെ പൂർണാർത്ഥത്തിൽ നിശ്ചലമാക്കി എന്ന് പറയാം. പ്രധനപ്പെട്ട ലീഗ് മത്സരങ്ങളും ടൂർണമെന്റുകളും, മാറ്റിവച്ചു. ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്സ് വരെ ഒഴിവാക്കി. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ആഘോഷമായ ഐപിഎൽ ഈ സീസൺ നടക്കുന്ന കാര്യം അനിശ്ചിതത്തിലാണ്. എന്നാൽ ഇത് ഇന്ത്യൻ ടീമിന് ഒരു മികച്ച അവസരമാണ് എന്നാണ് ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രി പറയുന്നത്.
 
കഴിഞ്ഞ കുറച്ച്‌ നാളുകളായി കൃത്യമായ ഇടവേളകളില്ലാതെയായിരുന്നു ഇന്ത്യന്‍ ടീമിന്റെ മത്സരക്രമമെന്നും അതിനാൽ ഇത് വിശ്രമത്തിനുള്ള അവസരമാണെന്നും രവി ശാസ്ത്രി പറയുന്നു. ജോലി ഭാരം കൂടുതലാണ് എന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ബിസിസിഐക്ക് നേരെ വിമർശനം ഉയർന്നിച്ചിരുന്നു. ഇത് ശരിവക്കുന്ന പ്രതികരണമാണ് ഇന്ത്യൻ പരിശീലകന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.  
 
'വിശ്രമത്തിനുള്ള ഈ സമയം മോശമായി കാണേണ്ടതില്ല. ന്യൂസിലന്‍ഡ് പര്യടനത്തിന്റെ അവസാന ഘട്ടമായപ്പോഴേക്കും മാനസികമായും ശാരീരികമായും മടുപ്പിന്റെ ലക്ഷണങ്ങള്‍ പല താരങ്ങളും പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല, പരുക്കിന്റെ ലക്ഷണങ്ങളും കണ്ടു, ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് മെയ് മാസത്തില്‍ പോയതാണ് ടീമിലെ പലരും അതിന് ശേഷം പത്തിൽ കുറവ് ദിവസങ്ങൾ മാത്രമാണ് മിക്ക താരങ്ങളും വീടുകളില്‍ ചെലവഴിച്ചത്.
 
ഈ കാലയളവില്‍ മൂന്ന് ഫോര്‍മാറ്റിലും കളിച്ച താരങ്ങളുമുണ്ട്. അവര്‍ക്ക് മേലുള്ള ഭാരം എത്രത്തോളമായിരിക്കും എന്ന് ചിന്തിച്ചാൽ തന്നെ മനസിലാക്കാം. ടി20യില്‍ നിന്ന് ടെസ്റ്റിലേക്കും തിരിച്ചും സ്വയം മാറണം, അതിന്റെ കൂടെ യാത്രാ ക്ഷീണവും. ന്യൂസിലന്‍ഡില്‍ ഇന്ത്യ കളിച്ച അഞ്ച് ടി20കളും മൂന്ന് ഏകദിനങ്ങളും രണ്ടു ടെസ്റ്റുകളും ഉള്‍പ്പെടുന്ന ദീര്‍ഘമായ പരമ്പരയ്ക്ക് ശേഷം തിരിച്ചെത്തിയ താരങ്ങള്‍ക്ക് ഉൻമേഷം വീണ്ടെടുക്കാനുള്ള അവസരമാണ് ഇതെന്നും ശാസ്ത്രി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍