45 കാരിയെ 15 വയ്സ്സുകാരന്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു. ബെല്‍ത്തങ്ങാടി പടങ്ങാടിയിലാണ് സംഭവം നടന്നത്.ഞായറാഴ്ച അയല്‍ക്കാരിയായ 45 വയസ്സുള്ള വീട്ടമ്മ തനിച്ചുള്ള സമയം നോക്കിയെത്തിയ 15 വയ്സ്സുകാരന്‍ വീട് പുറത്തു നിന്നു പൂട്ടിയതിനുശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു.
വീടിന് പുറത്ത് പോയിരുന്ന മകള്‍ തിരികെ വീട്ടിലെത്തിയപ്പോള്‍ അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നതിനാല്‍ സംശയം തോന്നി ജനലിലൂടെ നോക്കിയപ്പോള്‍ 15കാരന്‍ വീട്ടിനുള്ളില്‍ ഇരിക്കുന്നതാണ് കണ്ടത്.
മകള്‍ സംഭവം സമീപവാസികളെ അറിയച്ചതിനെത്തുടര്‍ന്ന് 15 കാരനെ പിടികൂടി പോലീസില്‍ ഏല്പിക്കുകയായിരുന്നു.പീഡനത്തേത്തുടര്‍ന്ന് യുവതി അബോധാവസ്ഥയിലായിരുന്നു.15 കാരനെതിരെ മകള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.