ബിജാപൂരില്‍ നാലു നക്‌സലൈറ്റുകളെ വധിച്ച് സുരക്ഷാ സേന

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 2 ഏപ്രില്‍ 2024 (12:22 IST)
ബിജാപൂരില്‍ നാലു നക്‌സലൈറ്റുകളെ വധിച്ച് സുരക്ഷാ സേന.ഗംഗളൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ലേന്ദ്ര ഗ്രാമത്തിനടുത്തുള്ള വനത്തില്‍ രാവിലെ 6 മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നക്സല്‍ വിരുദ്ധ ഓപ്പറേഷനു പോയ സമയത്താണ് വെടിവയ്പുണ്ടായത്.
 
പ്രതിരോധ വെടിവയ്പ്പിനിടെയാണ് നാലു നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്തു നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു. പ്രദേശത്ത് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നും. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്തി പിടികൂടാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article