ജമ്മു കശ്മീരില്‍ എസ്‌യുവി കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് പത്തുപേര്‍ മരിച്ചു. ഇന്ന് രാവിലെ റംബാന്‍ ജില്ലയിലാണ് അപകടം നടന്നത്. ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് പോവുകയായിരുന്ന വാഹനം പുലര്‍ച്ചെ 1.15 ഓടെ ജില്ലയിലെ ചെഷ്മ മേഖലയില്‍ 300 അടി താഴ്ചയില്‍ വീഴുകയായിരുന്നു. നാട്ടുകാരും സുരക്ഷാ സൈന്യവും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.