സ്വവർഗാനുരാഗത്തിൽ നിന്നും പിന്മാറിയതോടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു, 32 കാരിക്കെതിരെ പരാതിയുമായി 42കാരി

അഭിറാം മനോഹർ

ബുധന്‍, 28 ഓഗസ്റ്റ് 2024 (12:47 IST)
ആലപ്പുഴ: സ്വവര്‍ഗാനുരാഗത്തില്‍ നിന്നും പിന്മാറിയതിന്റെ പേരില്‍ യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചതായി പരാതി. ആലപ്പുഴ സ്വദേശിയുടെ പരാതിയില്‍ കട്ടപ്പന സ്വദേശിനിക്കെതിരെ കേസെടുത്തു. 32കാരിയായ കട്ടപ്പന സ്വദേശിയാണ് മുന്‍ പങ്കാളിയുടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. സംഭവത്തില്‍ മനം നൊന്ത് 42കാരിയായ പരാതിക്കാരി ആത്മഹത്യ ശ്രമം നടത്തിയിരുന്നു. ബന്ധുക്കള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്.
 
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി നടന്ന സംഭവങ്ങള്‍ വെളിപ്പെടുത്തിയത്. 6 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആലപ്പുഴ സ്വദേശിനിയുടെ ഭര്‍ത്താവ് മരിച്ചത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ കട്ടപ്പനയിലെ 32കാരിയുമായി സൗഹൃദത്തിലേക്കാവുകയും അത് സ്വവര്‍ഗാനുരാഗമായി മാറുകയുമായിരുന്നു. എന്നാല്‍ ബന്ധത്തില്‍ നിന്നും ആലപ്പുഴ സ്വദേശിനി പിന്മാറിയത് പ്രകോപനത്തിന് കാരണമായി.
 
 ഞായറാഴ്ച കട്ടപ്പന സ്വദേശിനി ആലപ്പുഴയിലെ യുവതിയുടെ വീട്ടിലെത്തി ബഹളം ഉണ്ടാക്കുകയും ഒപ്പം വന്നില്ലെങ്കില്‍ ഫോണിലുള്ള നഗ്‌നചിത്രം പ്രചരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെ യുവതിയുടെ ചില ബന്ധുക്കള്‍ക്ക് ചിത്രം അയച്ചുകൊടുക്കുകയും ചെയ്തു. ഇതില്‍ മനം നൊന്താണ് യുവതി ഞായറാഴ്ച ആത്മഹത്യാശ്രമം നടത്തിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍