K K Lathika: ഷാഫി പറമ്പിലിനെ ഒരു മതത്തിന്റെ ആളാക്കി, രാഷ്ട്രീയനേട്ടത്തിനായി മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു, കെകെ ലതികയ്‌ക്കെതിരെ ഡിജിപിക്ക് പരാതി

അഭിറാം മനോഹർ

തിങ്കള്‍, 17 ജൂണ്‍ 2024 (12:21 IST)
K K Lathika
കാഫിര്‍ പോസ്റ്റ് വിഷയത്തില്‍ സിപിഎം സംസ്ഥാന സമിതി അംഗം കെ കെ ലതികയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിപി ദുല്‍കിഫില്‍ ആണ് പരാതി നല്‍കിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ലതിക ഷാഫി പറമ്പിലിനെ ഒരു മതത്തിന്റെ ആളായി ചിത്രീകരിക്കുകയും മതസ്പര്‍ധ വളര്‍ത്തി രാഷ്ട്രീയനേട്ടത്തിനായി ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.
 
ജനങ്ങള്‍ക്ക് സ്ഥാനാര്‍ഥിയോട് അവമതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തിയാണ് കെകെ ലതികയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. മുന്‍ എംഎല്‍എ ആയതിനാലും ഒരുപാട് പേരെ സ്വാധീനിക്കാന്‍ കഴിവുള്ള വ്യക്തി ആയതിനാലും മനപ്പൂര്‍വം ഇത്തരം പ്രവര്‍ത്തി ചെയ്തതിനാല്‍ ഇന്ത്യന്‍ ശിക്ഷാനിയമം 153 എ വകുപ്പും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 259 എ പ്രകാരവും നടപടിയെടുക്കണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ പറയുന്നത്. കെ കെ ലതികയ്ക്ക് നിയമപരമായ ശിക്ഷ ലഭിച്ചില്ലെങ്കില്‍ മറ്റുള്ളവര്‍ക്കും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാനുള്ള പ്രവണതയുണ്ടാകുമെന്നും പരാതിയില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍