ഗുരുവായൂരിലും നാട്ടികയിലും സിപിഎം ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് തൃശ്ശൂര്‍ ലോകസഭാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. മനോരമ ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മണ്ഡലത്തില്‍ പലയിടത്തും ക്രോസ് വോട്ടിംഗ് ഉണ്ടായി. ഇ പി ജയരാജന്‍ ബിജെപിയിലേക്ക് പോകില്ല. പിണറായി വിജയനും ബിജെപിയും തമ്മിലുള്ള പാലം എന്ന നിലയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനു കാരണം അദ്ദേഹം തന്നെ പറയുന്നുണ്ടെന്നും ലാവലിന്‍ കേസില്‍ ദ്രോഹിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ എല്ലാം മാറ്റിത്തരാം തൃശ്ശൂരില്‍ ജയിപ്പിച്ചാല്‍ മതിയെന്നാണ് ബിജെപി നേതൃത്വം പറഞ്ഞതത്രെ. 2026 നിങ്ങളെ സഹായിക്കാം എന്ന് പറഞ്ഞിട്ടുണ്ടെന്നും ജയരാജന്‍ പറയുന്നുണ്ട്. ഇതൊക്കെ വ്യക്തമായിട്ടുള്ള ഡീല്‍ തന്നെയാണ്-മുരളീധരന്‍ പറഞ്ഞു.