മൂന്നാര്‍ ദേവികുളം താലൂക്കിലെ 300 ഏക്കര്‍ കുറിഞ്ഞി ചെടികള്‍ ഭൂമാഫിയ തീയിട്ടു നശിപ്പിച്ചു. മുവായിരം ഏക്കറില്‍ വിഞ്ജാപനം ചെയ്ത കൂറിഞ്ഞി ദേശീയ ഉദ്യാന പദ്ധതി അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.
ജോയ്സ് ജോര്‍ജ് എം പിയുടെ ഭൂമി ഭൂമി ഉള്‍പ്പെട്ട ബ്ലോക്ക് 58ലാണ് തീയിട്ടത്. ഈ ഭൂമി കുറിഞ്ഞി ഉദ്യാനത്തിന്റെ ഭാഗമല്ലെന്ന് വരുത്തി തീര്‍ക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ കുറിഞ്ഞിയുടെ വിസ്തൃതി കുറയ്ക്കുമെന്ന തീരുമാനമുണ്ടായിരുന്നു.
കുറിഞ്ഞി ഉദ്യന പദ്ധതിയെ അട്ടിമറിക്കാണ് എന്ന ആക്ഷേപം നിലനില്‍ക്കെയാണ് കുറുഞ്ഞി ചെടികള്‍ക്ക് തീയിട്ടത്. അതിനിടെ ഉദ്യാനവുമായി ബന്ധപ്പെട്ട് നേരത്തെ പുറത്തിറിക്കിയ വിഞ്ജാപനത്തില്‍ തെറ്റുണ്ടെന്ന് മന്ത്രി എം എം മണി പറഞ്ഞു.