പാലക്കാട് ജില്ലയിൽ ഇന്ന് 19 പേർക്ക് കൊവിഡ്

ശനി, 23 മെയ് 2020 (17:11 IST)
പാലക്കാട് ജില്ലയിൽ ഇന്ന് 19 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മന്ത്രി എകെ ബാലൻ അറിയിച്ചു. ഇതോടെ പാലക്കാട് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരിക്കുന്നവരുടെ എണ്ണം 45 ആയി.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2 പേർക്ക് സമ്പർക്കം വഴിയാണ് രോഗമുണ്ടായത്. മൂന്ന് ആരോഗ്യപ്രവർത്തകർക്കും രോഗബാധയുണ്ടായതായി എകെ ബാലൻ പറഞ്ഞു. ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ വിദേശത്ത് നിന്നും വന്നവരും 12 പേർ മുംബൈ,ചെന്നൈ തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരുമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍