12കാരിയായ മകളെ പീഡിപ്പിച്ച പിതാവ്‌ അറസ്റ്റില്‍

വെള്ളി, 26 ഏപ്രില്‍ 2013 (15:24 IST)
PTI
PTI
12 വയസ്സുള്ള മകളെ പീഡിപ്പിച്ച കേസില്‍ പിതാവിനെ കുറുപ്പംപടി പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. കൊമ്പനാട്‌ പുലിയണ്ണിപ്പാറ ഭാഗത്ത്‌ പുത്തന്‍പുര വീട്ടില്‍ ശിവനാണ്‌ അറസ്റ്റിലായത്‌. കഴിഞ്ഞ വിഷുവിനടുത്ത ദിവസം വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ്‌ ശിവന്‍ സ്വന്തം മകളെ പീഡിപ്പിച്ചത്‌. ഇക്കഴിഞ്ഞ ദിവസമാണ്‌ വിവരം പുറത്തറിയുന്നത്‌. മാതാവിന്റെ പരാതിയെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതി പിടിയിലായത്‌.

വൈദ്യപരിശോധനയില്‍ കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയെന്ന് കുറുപ്പംപടി പൊലീസ്‌ പറഞ്ഞു. കുറുപ്പംപടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ക്രിസ്പിന്‍സാം, സബ്ബ്‌ ഇന്‍സ്പെക്ടര്‍മാരായ ശശീന്ദ്രന്‍, രാജുമാധവന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ്‌ ഇയാളെ പിടികൂടിയത്‌.

പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്തു.

വെബ്ദുനിയ വായിക്കുക