സംസ്ഥാനത്തെ കുറ്റകൃത്യങ്ങളില്‍ പത്ത് ശതമാനവും മാനഭംഗ കേസുകള്‍. പൊലീസിന്‍റെ ക്രൈം റെക്കോര്‍ഡുകളിലാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ കൂടുന്നതായും മറ്റുമുള്ള റിപ്പോര്‍ട്ട്. ബലാല്‍സംഗ കേസുകളില്‍ മുന്നില്‍ നില്‍ക്കുന്നത് തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയാണ്, 56 എണ്ണം.
കഴിഞ്ഞ മാര്‍ച്ച് വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ 3887 കേസും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ 610 കേസും രജിസ്റ്റര്‍ ചെയ്തു. ഇതില്‍ ബലാല്‍സംഗ കേസുകളില്‍ സ്ത്രീകള്‍ക്കെതിരെയുള്ളത് 315 എണ്ണവും കുട്ടികള്‍ക്കെതിരെയുള്ളത് 184 എണ്ണവുമാണ്.
255 പീഡന ശ്രമങ്ങളും 29 തട്ടിക്കൊണ്ടുപോകലും പൊതു സ്ഥലങ്ങളിലും തൊഴില്‍ സ്ഥലങ്ങളിലും ഉള്ള ലൈംഗികാതിക്രമങ്ങള്‍ 77 എണ്ണവും ഉണ്ടായി. പീഡനക്കേസുകളില്‍ ഏറെയും ബന്ധുക്കള്‍ പീഡിപ്പിച്ച കേസുകളാണുള്ളത്. ഇതിനൊപ്പം ഭര്‍തൃഗൃഹത്തിലെ പീഡനങ്ങള്‍ 1310 എണ്ണം രജിസ്റ്റര്‍ ചെയ്തു.