സംസ്ഥാനത്ത് 1,908 പേര്‍ക്ക് കൂടി കോവിഡ്, 1,718 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ, 1,110 രോഗമുക്തർ
ഞായര്‍, 23 ഓഗസ്റ്റ് 2020 (18:24 IST)
സംസ്ഥാനത്ത് 1908 പേര്‍ക്ക് കൂടി കോവിഡ്. 1,718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത് ഇതിഒൽ 160 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 50 ആരോഗ്യ പ്രവര്‍ത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 1,110 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റിവ് ആയി. 37,649 പേര് ഇതുവരെ സംസ്ഥാനത്ത് കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,353 സാമ്പിളുകളാണ് പരിശോധിച്ചത്. 5 മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 223 ആയി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,82,525 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,65,996 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,529 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2,066 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 23 പുതിയ ഹോട്ട് സ്പോട്ടുകൾ പ്രഖ്യാപിച്ചു. 17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്
ഇന്നത്തെ രോഗികളൂടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 397, ആലപ്പുഴ 241, എറണാകുളം 200, മലപ്പുറം 186, കണ്ണൂര്‍ 143, കൊല്ലം 133, കോഴിക്കോട് 119, തൃശൂര്‍ 116, കോട്ടയം 106, പത്തനംതിട്ട 104, കാസര്‍ഗോഡ് 85, പാലക്കാട് 39, ഇടുക്കി 29, വയനാട് 10
സമ്പർക്ക രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 367, ആലപ്പുഴ 223, എറണാകുളം 178, മലപ്പുറം 171, കൊല്ലം 122, കണ്ണൂര്‍ 120, തൃശൂര്‍ 107, കോഴിക്കോട് 104, കോട്ടയം 103, പത്തനംതിട്ട 95, കാസര്‍ഗോഡ് 83, പാലക്കാട് 31, ഇടുക്കി 11, വയനാട് 3 .
നെഗറ്റിവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 125, കൊല്ലം 22, പത്തനംതിട്ട 45, ആലപ്പുഴ 53, കോട്ടയം 72, ഇടുക്കി 19, എറണാകുളം 171, തൃശൂര്‍ 70, പലക്കാട് 250, മലപ്പുറം 100, കോഴിക്കോട് 12, വയനാട് 39, കണ്ണൂര്‍ 88, കാസര്‍ഗോഡ് 44
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
തൃശൂര്‍ ജില്ലയിലെ എടത്തിരുത്തി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 18), എടവിലങ്ങ് (എല്ലാ വാര്‍ഡുകളും) ആളൂര്‍ (സബ് വാര്‍ഡ് 20), എരുമപ്പെട്ടി (സബ് വാര്‍ഡ് 15, 16), ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി (33, 34), മതിലകം (സബ് വാര്‍ഡ് 6), കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ (2, 15), അയര്‍ക്കുന്നം (7), തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴ് (4, 5, 15), ആര്യങ്കോട് (1, 15, 16), വെള്ളനാട് (14), വയനാട് ജില്ലയിലെ വെള്ളമുണ്ട (10, 13), തൊണ്ടര്‍നാട് (1, 2, 3, 5, 6), മുള്ളന്‍കൊല്ലി (സബ് വാര്‍ഡ് 17, 18), കൊല്ലം ജില്ലയിലെ നെടുവത്തൂര്‍ (സബ് വാര്‍ഡ് 1, 16, 17, 18), കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റി (22, 23), തെക്കുംഭാഗം (സബ് വാര്‍ഡ് 4, 5), പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങല്‍ (സബ് വാര്‍ഡ് 2, 3, 10), പ്രമാടം (18), പാലക്കാട് ജില്ലയിലെ പരുതൂര്‍ (2, 3), തിരുവേങ്ങപ്പുറ (8), ഇടുക്കി ജില്ലയിലെ കരുണപുരം (13), കോഴിക്കോട് ജില്ലയിലെ തുറയൂര്‍ (8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
കണ്ടെയ്ൻമെന്റ് സോണിൽനിന്നും ഒഴിവാക്കിയ പ്രദേശങ്ങൾ
കോട്ടയം ജില്ലയിലെ വൈക്കം മുന്‍സിപ്പാലിറ്റി (വാര്‍ഡ് 13, 25), മണിമല (11) പുതുപ്പള്ളി (6, 11), അയ്മനം (10), കൂരോപ്പട (15), കാണാക്കാരി (5), എരുമേലി (20), തിരുവനന്തപുരം ജില്ലയിലെ വാമനപുരം (14), മണമ്പൂര്‍ (9, 12), വിളപ്പില്‍ (20), തൃശൂര്‍ ജില്ലയിലെ അരിമ്പൂര്‍ (1), കോടശേരി (10, 11), മണലൂര്‍ (13, 14), മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), നിറമരുതൂര്‍ (16, 17), വയനാട് ജില്ലയിലെ മുട്ടില്‍ (3 (സബ് വാര്‍ഡ്), 14), എറണാകുളം ജില്ലയിലെ പള്ളിപ്പുറം (സബ് വാര്‍ഡ് 18) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 622 ഹോട്ട് സ്പോട്ടുകളാണുള്ളത്.