ക്വാഡ് റിയർ ക്യാമറകൾ, 18W ഫാസ്റ്റ് ചാർജിങ്; റെഡ്മി 9 പ്രൈമിനെ കുറിച്ച് കൂടുതൽ അറിയു

ഞായര്‍, 23 ഓഗസ്റ്റ് 2020 (15:05 IST)
10,000 രൂപയിൽ താഴെ വില വരുന്ന മികച്ച ഒരു എക്കണോമി സ്മാർട്ട്ഫോണിനെ കൂടി വിപണിഒയിലെത്തിച്ച് ഷവോമി. 100 ശതമാനവും ഇന്ത്യയിൽ നിർമ്മിച്ചത് എന്ന ലേവബലിലാണ് റെഡ്മി 9 പ്രൈമിനെ ഷവോമി ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിയ്ക്കുന്നത്. സ്മാർട്ട്ഫോണിന്റെ അടിസ്ഥാന വേരിയന്റിന് 9.999 രൂപയും, ഉയർന്ന പതിപ്പിന് 11,999 രൂപയുമാണ് വില. 
 
4 ജിബി റാം 64 ജിബി സ്റ്റോറേജ്, 4 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെയാണ് രണ്ട് പതിപ്പുകൾ. 6.53 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് വാട്ടർഡ്രോപ് നോച്ച് ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. ഗോറില്ല ഗ്ലാസ് 3യുടെ സംരക്ഷണവും സ്ക്രീനിന് നൽകിയിരിയ്ക്കുന്നു. 13 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ക്വാഡ് റിയർ ക്യാമറകളാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. 8 എംപി, 5 എംപി 2 എംപി എന്നിവയാണ് ക്വാഡ് ക്യാമറകളിലെ മറ്റു സെൻസറുകൾ.  
 
8 മെഗാപിക്സലാണ് സെൽഫി ക്യാമറ. മീഡിയടെക്കിന്റെ ഹീലിയോ ജി80 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 10ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 18W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,020 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍