“ഭര്‍ത്താവല്ലാതെ ഒരാളും ദേഹത്ത് തൊട്ടുപോകരുത്” - വെള്ളത്തില്‍ കിടന്ന് യുവതിയുടെ പരാക്രമം!

Webdunia
ചൊവ്വ, 9 ഓഗസ്റ്റ് 2016 (16:44 IST)
ബൈക്ക് പാലത്തിലിടിച്ച് പുഴയിലേക്ക് വീണ യുവതി രക്ഷാപ്രവര്‍ത്തനം അനുവദിച്ചില്ല. തന്‍റെ ശരീരത്ത് ഭര്‍ത്താവല്ലാത്ത ഒരാളും തൊട്ടുപോകരുതെന്നാണ് യുവതി രക്ഷിക്കാനെത്തിയ യുവാവിനോട് ആക്രോശിച്ചത്. ഇതോടെ രക്ഷാപ്രവര്‍ത്തനം കുഴപ്പത്തിലായി.
 
ഭര്‍ത്താവിന് നീന്തലറിയാത്തതിനാല്‍ യുവതിയെ രക്ഷിക്കാന്‍ കഴിയാതെ അദ്ദേഹവും നിസഹായനായി. ഒടുവില്‍ യുവതിയുടെ എതിര്‍പ്പ് വകവയ്ക്കാതെ രക്ഷിക്കാനിറങ്ങിയ യുവാവ് യുവതിയെ കോരിയെടുത്ത് കരയ്ക്കെത്തിച്ചു. 
 
തൊടുപുഴ തൊമ്മന്‍കുത്ത് പുഴയുടെ പാലത്തിന്റെ തൂണിലിടിച്ചതിനെ തുടര്‍ന്നാണ് ബൈക്കിന് പിന്നിലിരുന്ന യുവതി വെള്ളത്തിലേക്കു തെറിച്ചുവീണത്. 
Next Article