സ്ത്രീകള്‍ക്കിവിടെ ഒരു സര്‍ക്കാരുണ്ട്. ശരിയാണ് കഴിഞ്ഞ കുറേ മാസമായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ എടുത്ത് നോക്കിയാല്‍ അക്കാര്യം ഉറപ്പിക്കാം. സ്ത്രീകള്‍ക്കെതിരെ ആക്രമണം നടത്തിയാല്‍ എത്ര വലിയ തമ്പുരാന്‍ ആയാലും പിടിവീഴുമെന്ന് തെളിയിച്ചിരിക്കുകയാണ് പിണറായി സര്‍ക്കാര്‍.
ഒരു മാസത്തിനുള്ളില്‍ മൂന്ന് നിര്‍ണായക അറസ്റ്റുകള്‍. നിരവധി പേര്‍ക്കെതിരെ കേസ്. സ്ത്രീകളുടെ സംരക്ഷണം തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് തെളിയിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പൊലീസും. ഒരു മാസത്തിനുള്ളില്‍ മൂന്ന് പ്രമുഖരാണ് അറസ്റ്റിലായിരിക്കുന്നത്. അതും പീഡനക്കേസില്‍.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന നടത്തിയതിന് നടന്‍ ദിലീപ്, വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കോവളം എം എല്‍ എ വിന്‍സന്റ് എന്നിവര്‍ക്ക് പിന്നാലെ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ മാതൃഭൂമി ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ അമല്‍ വിഷ്ണുദാസും ഇപ്പോള്‍ പിണറായി പൊലീസിന്റെ വലയില്‍ കുടുങ്ങിയിരിക്കുകയാണ്.
ഇതോടൊപ്പം, തന്റെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചുവെന്ന നടിയുടെ പരാതിയെ തുടര്‍ന്ന് സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവര്‍ക്കെതിരെയുള്ള കേസ്. ആക്രമിക്കപ്പെട്ട നടിക്കെതിരായി നടത്തിയ ആരോപണത്തില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ്. - ഇതെല്ലാം പിണറായി സര്‍ക്കാരിന്റെ യശ്ശഃസ് വര്‍ധിപ്പിച്ചിരിക്കുകയാണ്.
സ്ത്രീകള്‍ക്ക് ഇവിടെയൊരു സര്‍ക്കാരുണ്ടെന്ന് വിളിച്ചു പറയുകയാണ് സര്‍ക്കാര്‍. സ്ത്രീകള്‍ നല്‍കുന്ന പരാതികളില്‍ മുഖം നോക്കാതെ നടപടി സ്വീകരിച്ച് മുന്നോട്ട് പോകുന്ന പിണറായി പൊലീസിന്റെ നടപടിയെ രാഷ്ട്രീയക്കാര്‍ മാത്രമല്ല, മാധ്യമ പ്രവര്‍ത്തകര്‍ പോലും പേടിയോടെയാണ് ഇപ്പോള്‍ വീക്ഷിക്കുന്നത്.