‘മുഖ്യമന്ത്രി ചതിയന്‍, ജനങ്ങളോട് സാഷ്ടാംഗം മാപ്പ് പറയണം’

ബുധന്‍, 9 ഒക്‌ടോബര്‍ 2013 (20:30 IST)
PRO
PRO
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചതിയനാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ആ ചതിയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോളാര്‍ കേസില്‍ ചോദ്യം ചെയ്തുവെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ച സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു വിഎസ് അച്യുതാനന്ദന്‍.

ചോദ്യം ചെയ്തില്ലെന്ന ഭാവത്തിലായിരുന്നു മുഖ്യമന്ത്രി ഇത്രയും നാള്‍ നടന്നത്. അധികാരം ഒഴിഞ്ഞ് ഉമ്മന്‍ചാണ്ടി ജുഡീഷ്യല്‍ അന്വേഷണം നേരിടണം. ജനങ്ങളോട് സാഷ്ടാംഗം മാപ്പ് പറയണമെന്നും വിഎസ് പറഞ്ഞു.

ഒരാഴ്ച മുമ്പ് ക്ലിഫ് ഹൗസില്‍ വെച്ചാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്തത്. എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്തത്. സരിതക്കൊപ്പമല്ല ശ്രീധരന്‍ നായരെ കണ്ടതെന്ന് മുഖ്യമന്ത്രി ചോദ്യം ചെയ്യലിനിടെ പറഞ്ഞു. അതേസമയം, ആരും നിയമത്തിന് അതീതരല്ലെന്ന് പിസി ചാക്കോ പറഞ്ഞു. ആരോപണം ഉയര്‍ന്നു കഴിഞ്ഞാല്‍ പൊലീസിന് ചോദ്യം ചെയ്യാന്‍ അധികാരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക