‘മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ദൗര്‍ഭാഗ്യകരം; ലോകത്തുള്ള എല്ലാ കാര്യങ്ങളിലും കോടതി അഭിപ്രായം പറയേണ്ട’

Webdunia
തിങ്കള്‍, 31 മാര്‍ച്ച് 2014 (12:35 IST)
PRO
PRO
സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഭാഗം കേള്‍ക്കാതെ കോടതി മോശം അഭിപ്രായം പറഞ്ഞത് ദൗര്‍ഭാഗ്യകരമായിയെന്ന് മന്ത്രി കെ സി ജോസഫ്. ലോകത്തുള്ള എല്ലാ കാര്യങ്ങളിലും കോടതി അഭിപ്രായം പറയേണ്ടതില്ല. തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് കോടതി ആയുധം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിഎസിന്റെ ‘കൂല്ലിതല്ല്’ പ്രയോഗത്തിന് മറുപടിയില്ലെന്നും കെസി ജോസഫ് കൂട്ടിചേര്‍ത്തു. തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരായ കോടതി പരാമര്‍ശം ശരിയായില്ലെന്ന് വിഡി സതീശന്‍ എംഎല്‍എ പറഞ്ഞു. ഇങ്ങനെയൊരു പരാമര്‍ശം നടത്താന്‍ കോടതിക്ക് അധികാരമുണ്ടോയെന്ന് സതീശന്‍ ചോദിച്ചു.

കേസുമായി യാതൊരു ബന്ധവുമില്ലാത്ത മുഖ്യമന്ത്രിക്കെതിരേ നടത്തിയ പരാമര്‍ശം നിയമപരമായി നിലനില്‍ക്കില്ല. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് എതിരായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അവര്‍ കോണ്‍ഗ്രസില്‍ ഉണ്ടാകില്ലെന്നും സതീശന്‍ പറഞ്ഞു.