‘പരനാറി’ പ്രയോഗം ബോധപൂര്‍വം: പിണറായി

Webdunia
വെള്ളി, 23 മെയ് 2014 (21:18 IST)
കൊല്ലത്തെ ‘പരനാറി’ പ്രയോഗം ബോധപൂര്‍വമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആര്‍ എസ് പിയുടെ നെറികേടിന് ഇതിലും മോശമായ പദപ്രയോഗമായിരുന്നു വേണ്ടിയിരുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.
 
സി പി എം സംസ്ഥാന സമിതിയിലാണ് പിണറായി ഇതുസംബന്ധിച്ച വിശദീകരണം നടത്തിയത്.
 
‘പരനാറി’ പ്രയോഗം കൊല്ലത്ത് എം എ ബേബിയുടെ പരാജയത്തിന് ഒരു കാരണമായെന്ന രീതിയിലുള്ള വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരുന്നു. 
 
തോല്‍‌വി പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിക്കേണ്ടതില്ലെന്ന് സംസ്ഥാന സമിതിയോഗം തീരുമാനിച്ചു. ഓരോ ജില്ലാ കമ്മിറ്റിയും വിശദമായ തെരഞ്ഞെടുപ്പ് വിലയിരുത്തലുകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
 
‘പരനാറി’ പ്രയോഗത്തെ ന്യായീകരിച്ചുകൊണ്ട് ദേശാഭിമാനി മുഖപ്രസംഗം എഴുതിയിരുന്നു.