ഈ തെരഞ്ഞെടുപ്പില്‍ മാത്രമല്ല 10 ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ടിപി വിഷയം ചര്‍ച്ച ചെയ്യപ്പെടുമെന്ന് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. രാഷ്ട്രീയ എതിരാളികളോട് സിപിഎം ഫാസിസ്റ്റ് സമീപനമാണ് കൈക്കൊള്ളുന്നത്. അവരെ കായികമായി വകവരുത്തുക എന്ന നയം സിപിഎം ഇപ്പോഴും തുടരുകയാണ്.
ലോക്സഭ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളല്ല പ്രധാനമെന്ന് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് കൂട്ടിച്ചേര്‍ത്തു. ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍െറ രണ്ടാം ചരമ വാര്‍ഷികദിനത്തിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സ്സംരിക്കുകയായിരുന്നു അദ്ദേഹം.
ഓര്‍ക്കാട്ടേരിയില്‍ നിര്‍മിക്കുന്ന ടിപി സ്മാരക മന്ദിരത്തിന് ഒഞ്ചിയം സമരസേനാനി പുറവില്‍ കണ്ണന്‍ ശിലാസ്ഥാപനം നടത്തി. മാര്‍ക്സിസ്റ്റ് പാര്‍ട്ടി തമിഴ്നാട് സെക്രട്ടറി ഗംഗാധര്‍, എന്‍ വേണു, കെകെ രമ, അഡ്വ പി കുമാരന്‍ കുട്ടി, കെസി ഉമേഷ്ബാബു, കെഎസ് ഹരിഹരന്‍, പി ജയരാജന്‍, കുഞ്ഞിക്കണാരന്‍, കെ. ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു. ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കി.