‘ഗണേഷിനെ തല്ലിയ കാമുകിയുടെ ഭര്‍ത്താവ് താനാണെന്നും, സരിതയും ചാണ്ടി ഉമ്മനും ഗണേഷും ബാലരാമപുരത്ത് സ്ഥലം വാങ്ങിയെന്നും ബിജു പറഞ്ഞതായി സഹതടവുകാരന്‍‘
ഞായര്‍, 21 ജൂലൈ 2013 (16:13 IST)
PRO
മുന്‍മന്ത്രി കെ ബി ഗണേഷ്‌കുമാറിനെ മന്ത്രി മന്ദിരത്തില്‍ കയറി തല്ലിയ കാമുകിയുടെ ഭര്‍ത്താവ് താനാണെന്നും സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും മുന്‍മന്ത്രി ഗണേഷ് കുമാറും ചേര്‍ന്ന് ബാലരാമപുരത്ത് സ്ഥലം വാങ്ങിയിട്ടുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ തന്നോട് പറഞ്ഞതായി സഹതടവുകാരന്‍.
പത്തനംതിട്ട ജില്ലാ ജയിലില്‍ ബിജുവിനൊപ്പം കഴിഞ്ഞ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ സഞ്ജുവാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. സോളാര്‍ വിഷയത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന്റെ പേരിലാണ് സഞ്ജുവിന് ജയിലില്‍ കഴിയേണ്ടിവന്നത്.
ടീം സോളാര്‍ കമ്പനിക്കുവേണ്ടിയാണ് ബാലരാമപുരത്ത് മൂവരും ചേര്‍ന്ന് സ്ഥലം വാങ്ങിയതെന്ന് ബിജു വെളിപ്പെടുത്തിയതായി സഞ്ജു പറയുന്നു. മന്ത്രി കെ ബി ഗണേഷ് കുമാറിനെ മര്‍ദ്ദിച്ചത് താനാണെന്ന് ബിജു വെളിപ്പെടുത്തിയതായും സഞ്ജു സ്വകാര്യചാനലിനോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ മുന്‍അംഗം ടെന്നി ജോപ്പന് വി ഐ പി ജയിലില്‍ പരിഗണനയാണ് ലഭിക്കുന്നത്. ജോപ്പനും ബിജു രാധാകൃഷ്ണനും ജയിലില്‍വെച്ച് പരസ്പരം സംസാരിക്കാറുണ്ട്.
ബിജു രാധാകൃഷ്ണന്‍ മാനസികമായി തകര്‍ന്ന നിലയിലാണെന്നും നടി ശാലു മേനോന്‍ അറസ്റ്റിലായതില്‍ ബിജു ദു:ഖിതനാണെന്നും ശാലുവും താനും തമ്മില്‍ പ്രണയത്തിലാണെന്ന് ബിജു പറഞ്ഞതായും സഞ്ജു കൂട്ടിച്ചേര്‍ത്തു. തന്നെ മാനസികമായി തളര്‍ത്താനാണ് ശാലുവിനെ കേസില്‍ പെടുത്തിയതെന്നാണത്രെ ബിജു പറയുന്നത്.
ഭരണം താഴെ പോകുന്ന വിധത്തിലുള്ള നിര്‍ണായക വിവരങ്ങള്‍ തനിക്കറിയാമെന്നും കൂടുതല്‍ പറഞ്ഞാല്‍ ഭരണം വീഴുമെന്നും തന്നോടൊപ്പമുണ്ടായിരുന്ന ഈ രാഷ്ട്രീയ തടവുകാരനോട് ബിജു വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.
ഗണേഷ് കുമാറിനെ മന്ത്രിമന്ദിരത്തില്‍ കയറി കാമുകിയുടെ ഭര്‍ത്താവ് തല്ലിയതായി ഒരു പത്രത്തില്‍ വന്ന വാര്‍ത്തയാണ് പിന്നീട് മന്ത്രിയുടെ രാജിയില്‍ വരെ കലാശിക്കാന്‍ കാരണമായത്.