‘ആറന്മുളയില്‍ സംരക്ഷിക്കപ്പെട്ടത് നിക്ഷിപ്ത താല്‍‌പര്യങ്ങള്‍’

Webdunia
ശനി, 28 ഡിസം‌ബര്‍ 2013 (12:52 IST)
PRO
PRO
ആറന്മുള വിമാനത്താവളത്തിന്റെ കാര്യത്തില്‍ നിക്ഷിപ്ത താല്‍പര്യങ്ങളാണ് സംരക്ഷിക്കപ്പെട്ടതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. വിമാനത്താവള പ്രശ്നത്തില്‍ സര്‍ക്കാര്‍ കൂട്ടു നിന്നതോടെ കള്ളക്കളിക്ക് പരിരക്ഷ ലഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആറന്മുള വിമാനത്താവള പദ്ധതിയുടെ തുടക്കം മുതല്‍തന്നെ കള്ളക്കളി നടക്കുകയാണ്. ഇതിന് സര്‍ക്കാരും കൂട്ടു നില്‍ക്കുകയാണ്. ജനഹിതത്തിന് എതിരായ നിയമലംഘനത്തിന് സര്‍ക്കാരും ഒത്താശ ചെയ്യുന്നു. ജനതാല്‍പര്യവും വികസനവും ലക്‌ഷ്യമാക്കിയുള്ള പ്രവനത്തനങ്ങളല്ല ഇപ്പോള്‍ നടക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.