അടുത്ത വര്‍ഷം വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. സംസ്‌ഥാനത്തിനു വെളിയില്‍ നിന്ന് വൈദ്യുതി വാങ്ങാനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.
കാലവര്‍ഷം ശക്‌തമായാല്‍ ജൂണ്‍ 15 ന് മുന്‍പ് വൈദ്യുതി നിയന്ത്രണം പിന്‍വലിക്കാനാവുമെന്നും ആര്യാടന്‍ പറഞ്ഞു. മഴ ലഭിച്ചതിനനുസരിച്ച് അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുകയാണെങ്കില്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കുമെന്നായിരുന്നു പ്രഖ്യാപനം. ജൂണ്‍ 30 വരെ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം.
കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ കുറവുണ്ടായതിനെ തുടര്‍ന്നാണ് ഏപ്രില്‍ നാലു മുതല്‍ കേരളത്തില്‍ പകല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കല്‍ക്കരി ക്ഷാമം നിമിത്തം താല്‍ച്ചര്‍ താപവൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടത് കേന്ദ്ര വിഹിതം കുറയുന്നതിനു കാരണമായി.