അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുൻ എക്‍സൈസ് മന്ത്രി കെ ബാബു കുടുങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ലോക്കറുകളിൽ നിന്ന് കണ്ടെടുത്ത 200 പവൻ സ്വർണാഭരണങ്ങളുടെ ഉറവിടം വെളിപ്പെടുത്താൻ ബാബുവിനും കുടുംബത്തിനും സാധിക്കാതെ വന്നതോടെയാണ് ബാബുവിനുള്ള കുറുക്ക് മുറുകുമെന്ന് വ്യക്തമായത്.
ലോക്കറുകളിൽ നിന്ന് കണ്ടെടുത്ത സ്വര്‍ണം എവിടെ നിന്ന് വാങ്ങിയെന്നോ അവയുടെ ബില്ലുകളോ ഹാജരാക്കാന്‍ ബാബുവിനും കുടുംബത്തിനും സാധിച്ചില്ല. ഇവ സംബന്ധിച്ച് വിജിലന്‍സ് ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നിനും ബാബുവിന് ഉത്തരമില്ലായിരുന്നു ഇതോടെയാണ് അദ്ദേഹം വെട്ടിലായത്.
സ്വര്‍ണം വാങ്ങാനുള്ള പണം എവിടെ നിന്നായിരുന്നു, എവിടെ നിന്നാണ് വാങ്ങിയത്, ബില്ലുകളോ രേഖകളോ ഉണ്ടോ എന്ന ചോദ്യങ്ങളാണ് വിജിലന്‍സ് ബാബുവിനോടും കുടുംബത്തോടും ചോദിച്ചത്. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാന്‍ ഇവര്‍ക്കായില്ല. സ്വർണാഭരണങ്ങളെക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ ബാബുവിനും ബന്ധുക്കൾക്കും വിജിലൻസ് ഒരിക്കൽകൂടി നിർദ്ദേശം നൽകിയിട്ടുണ്ട്. അല്ലാത്തപക്ഷം മുന്‍ മന്ത്രി കുടുങ്ങുമെന്ന് വ്യക്തമായി.