ഹോളിവുഡ് സിനിമകള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം

തിങ്കള്‍, 1 ഏപ്രില്‍ 2013 (17:54 IST)
PRO
PRO
സമൂഹത്തെ ലൈംഗിക അരാജകത്വത്തിലേക്ക് തള്ളിയിടുന്ന ഹോളിവുഡ് - സാമ്രാജ്യത്വസിനിമകള്‍ ബഹിഷ്കരിക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം തളിപ്പറമ്പ് മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

എന്‍ജിഒ യൂണിയന്‍ ഹാളില്‍ സംസ്ഥാനകമ്മിറ്റിയംഗം ഡോ എ കെ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍, വനിതാസാഹിതി ജില്ലാ സെക്രട്ടറി എം എം അനിത, പി വി ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു. മധു പനക്കാട് രചിച്ച "കൂരിരുട്ടിന്റെ കിടാത്തി" എന്ന ബാലസാഹിത്യകൃതി ഡോ എ കെ നമ്പ്യാര്‍ പൊന്ന്യം ചന്ദ്രന് നല്‍കി പ്രകാശനം ചെയ്തു.

മേഖലാ പ്രസിഡന്റ് എം വി ജനാര്‍ദ്ദനന്‍ അധ്യക്ഷനായി. സെക്രട്ടറി എസ് പി രമേശന്‍ സ്വാഗതവും കെ രജിത്ത്കുമാര്‍ നന്ദിയും പറഞ്ഞു. ശ്രീകണ്ഠപുരം: പുരോഗമന കലാസാഹിത്യസംഘം ശ്രീകണ്ഠപുരം മേഖലാസമ്മേളനം സംസ്ഥാനവൈസ് പ്രസിഡന്റ് ഡോ. പി എസ് ശ്രീകല ഉദ്ഘാടനം ചെയ്തു. മിനേഷ് മണക്കാട് അധ്യക്ഷനായി.

വെബ്ദുനിയ വായിക്കുക