മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചന്ദ്രികയുടെ പ്രസാധക സ്ഥാനം രാജിവെച്ചു. മുസ്ലീം ലീഗിന്‍റെ മുഖപത്രമാണ് ചന്ദ്രിക ദിനപത്രം. പ്രായാധിക്യം മൂലമാണ് തങ്ങള്‍ രാജിവെച്ചതെന്ന് ലീഗ് നേതൃത്വം പറഞ്ഞത്.
പി കെ കെ ബാവ ചന്ദ്രിക ദിനപത്രത്തിന്റെ പ്രസാധക സ്ഥാനം ഏറ്റെടുത്തു. പി കെ കെ ബാവ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ ട്രഷര്‍റാണ്. ആദ്യമായാണ് തങ്ങള്‍ കുടുംബത്തില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ഒരാള്‍ ചന്ദ്രികയുടെ പ്രസാധക സ്ഥാനത്തെക്ക് വരുന്നത്. ചന്ദ്രികയുടെ മാനെജിംഗ് ഡയറക്ടര്‍ കൂടിയാണ് ശിഹാബ് തങ്ങള്‍.
സുപ്രഭാതം എന്ന പേരില്‍ സമസ്ത ഒരു പുതിയ പത്രം തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നു. ഇതിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നതിന് വേണ്ടിയാണ് തങ്ങള്‍ ചന്ദ്രികയുടെ സ്ഥാനമൊഴിഞ്ഞതെന്നാണ് സൂചന.
എന്‍എസ്എസിനെതിരെ മുഖപ്രസംഗം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ചന്ദ്രികയും ഹൈദരലി ശിഹാബ് തങ്ങളും വിവാദത്തില്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രസാധക സ്ഥാനത്ത് നിന്നും തങ്ങള്‍ രാജിക്കൊരുങ്ങിയത്.