ഹൈക്കോടതിയുടെ പരാമര്‍ശം: ലീഗ് യോഗം ചര്‍ച്ച ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി

ചൊവ്വ, 23 ജൂലൈ 2013 (17:25 IST)
PRO
PRO
സര്‍ക്കാറിനെതിരെ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ബുധനാഴ്ച ചേരുന്ന ലീഗ് യോഗം ചര്‍ച്ച ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി. കോടതി എന്താണ് പറഞ്ഞതെന്നതിനെപ്പറ്റി വിശദമായി പഠിക്കണം. അതിന് ശേഷം മാത്രമേ ഇക്കാര്യത്തോട് പ്രതികരിക്കാന്‍ സാധിക്കുകയുള്ളൂ. കോടതി പരാമര്‍ശത്തിന്റെ പൂര്‍ണരൂപം കിട്ടണം. ഇത് സംബന്ധിച്ച് ലീഗ് യുഡിഎഫിലെ മറ്റ് പാര്‍ട്ടികളുമായി ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോടതി സര്‍ക്കാറിനെ വിമര്‍ശിക്കുന്ന തരത്തില്‍ ഒരു അഭിപ്രായ പ്രകടനം നടത്തിയിട്ടില്ലെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് മാധ്യമ വാര്‍ത്തകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തനിക്കാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കോടതിക്ക് ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ ഉണ്ടായതുകൊണ്ടാണ് പൊലീസ് നടപടിയെ വിമര്‍ശിച്ചതെന്ന് എജി പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക