ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ച മലയാളി ജവാന്റെ മൃതദേഹം നാട്ടിലെത്തിച്ചു

Webdunia
ചൊവ്വ, 2 ജൂലൈ 2013 (12:40 IST)
PRO
PRO
ഉത്തരാഖണ്ഡിലെ പ്രളയ ബാധിത മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ച മലയാളി ജവാന്റെ മൃതദേഹം എത്തിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ജോമോന്‍ ജോര്‍ജ്ജിന്റെ മൃതദേഹമാണ് കേരളത്തിലെത്തിച്ചത്.

രാവിലെ ഒന്‍പതിന് എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹം ജന്മനാടായ ചേര്‍ത്തലയില്‍ പൊതുദര്‍ശനത്തിന് വെയ്ച്ചു. വൈകിട്ട് നാല് മണിക്കാണ് ജോമോന്‍ ജോര്‍ജ്ജിന്റെ മൃതദേഹ സംസ്‌കാരം.

കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ഹെലികോപ്ടര്‍ അപകടത്തിലാണ് ജോമോന്‍ കൊല്ലപ്പെട്ടത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന 20 പേരും അപകടത്തില്‍ മരണമടഞ്ഞിരുന്നു. 13 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ജോമോന്‍ ഉള്‍പ്പെടെയുള്ളെവരുടെ മൃതദേഹം തിരിച്ചറിയാത്തതിനെ തുടര്‍ന്ന് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ജോമോന്റെ മൃതദേഹം ഡിഎന്‍എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. ടെസ്റ്റ് വൈകിയതിനെ തുടര്‍ന്നാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകിയത്. ഇന്നലെ രാത്രിയോടെ പ്രത്യേക വ്യോമസേനാ വിമാനത്തിലാണ് മൃതദേഹം ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിച്ചത്.

ഇന്തോ ടിബറ്റന്‍ അതിര്‍ത്തി സേനയില്‍ കോണ്‍സ്റ്റബിളായിരുന്നു ജോമോന്‍.