ഹാസ്യാഭിനയത്തിന്റെ മാതൃകയായിരുന്നു മാള അരവിന്ദനെന്ന് മോഹന്‍ലാല്‍

Webdunia
ബുധന്‍, 28 ജനുവരി 2015 (09:28 IST)
മലയാളത്തിന്റെ പ്രിയനടന്‍ മാള അരവിന്ദന്‍ അന്തരിച്ചു. മലയാളസിനിമാലോകത്തെ പ്രമുഖര്‍ ഒരു കാലത്ത് അരങ്ങുവാണ മാളയെന്ന നടനെ അനുസ്മരിച്ചു. അവരുടെ ഓര്‍മ്മകളിലൂടെ;
 
മലയാള സിനിമയ്ക്ക് തീരാനഷ്‌ടമാണ് ഈ മരണം.  ഹാസ്യാഭിനയത്തിന്റെ മാതൃകയായിരുന്നു മാള അരവിന്ദന്‍ - മോഹന്‍ ലാല്‍
 
ഒരു നല്ല മനുഷ്യനെയാണ് നഷ്‌ടമായത് - മണിയന്‍ പിള്ള രാജു
 
മലയാള സിനിമയുടെ നഷ്ടമാണ് അരവിന്ദന്റെ മരണം -  ലാലു അലക്സ്
 
വേറിട്ട ശൈലിയുടെ ഉടമയായിരുന്നു മാള അരവിന്ദന്‍ - ജഗദീഷ്
 
നല്ലൊരു സംഗീതജ്ഞനെ കൂടിയാണ് നഷ്‌ടമായത് - ബാലചന്ദ്ര മേനോന്‍
 
അതേസമയം, സിനിമ മന്ത്രി തിരുവഞ്ചുര്‍ രാധാകൃഷ്‌ണന്‍ മാള അരവിന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ചു. ഉച്ചയോടെ അരവിന്ദന്റെ മൃതദേഹം സ്വദേശമായ തൃശൂരിലെ മാളയിലെ വീട്ടിലെത്തിക്കും.

(ചിത്രത്തിനു കടപ്പാട് - കൈരളി ടിവി)‌