നിസാം ജാമ്യം തേടി സുപ്രീം കോടതിയില്‍; ഹാജരാകുന്നത് ഹരീഷ് സാല്‍വെ

Webdunia
വ്യാഴം, 8 ഒക്‌ടോബര്‍ 2015 (14:20 IST)
സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് കൊല്ലപ്പെട്ട കേസില്‍ പ്രതി മുഹമ്മദ് നിസാം സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജാമ്യാപേക്ഷ സുപ്രീംകോടതി നാളെയാണ് പരിഗണിക്കുന്നത്. നിസാമിനുവേണ്ടി ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ്.

നേരത്തെ നിസാമിന്റെ ജാമ്യാപേക്ഷ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.കഴിഞ്ഞ ജനുവരി 29നു പുലര്‍ച്ചെയാണു പുഴയ്ക്കല്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ആക്രമിച്ചത്.