സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന് ഭാരവാഹികളുടെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. സ്വാശ്രയ പ്രവേശന പരീക്ഷ അസാധുവാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി കഴിഞ്ഞദിവസം ശരിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മാനേജ്മെന്റ് അസോസിയേഷന് ഇന്ന് യോഗം ചേരുന്നത്.
സര്‍ക്കാരിനു നല്‍കിയിട്ടുള്ള 50 ശതമാനം സീറ്റില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ന് ചേരുന്ന യോഗം ചര്‍ച്ച ചെയ്യും. അതേസമയം, രണ്ടു ദിവസത്തിനുള്ളില്‍ മാനേജ്മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് അവശ്യത്തിനുള്ള വിദ്യാര്‍ത്ഥികളെ ലഭിച്ചില്ലെങ്കില്‍ സുപ്രീംകോടതിയെ വീണ്ടും സമീപിക്കുന്ന കാര്യവും സ്വാശ്രയ മാനേജ്മെന്റിന്റെ പരിഗണനയിലുണ്ട്. ഇതിനകം തന്നെ 450 ഓളം കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയിട്ടുണ്ട്. അവരെ ഒഴിവാക്കാന്‍ പറ്റില്ലെന്നും മാനേജ്മെന്റ് അസോസിയേഷന് പറഞ്ഞു.
മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ച സമയപരിധിക്കുള്ളില്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് സര്‍ക്കാരിനുള്ളത്.