സ്വര്‍ണകള്ളക്കടത്ത് പ്രതി ഫയിസിനെ സഹായിച്ച ഉന്നതന്‍ മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി ആര്‍ കെ ബാലകൃഷ്ണനെന്ന് കെ സുരേന്ദ്രന്‍

Webdunia
ബുധന്‍, 25 സെപ്‌റ്റംബര്‍ 2013 (15:49 IST)
PRO
PRO
സ്വര്‍ണകള്ളക്കടത്ത് പ്രതി ഫയിസിനെ സഹായിച്ച ഉന്നതന്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍ കെ ബാലകൃഷ്ണനെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ജയ്‌ഹിന്ദ് ചാനലിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയോടൊപ്പം ഫയാസും പങ്കെടുത്തു. ദുബായില്‍ നടന്ന ചടങ്ങിലാണ് ഫയിസ് പങ്കെടുത്തതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ഇതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകള്‍ കസ്റ്റംസിനു ലഭിച്ചു. ദുബായില്‍ നിന്നാണ് ഫയിസ് വിളിച്ചത്. കസ്റ്റംസ് പിടിയിലായപ്പോള്‍ ഫയാസ് ആദ്യം കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞതും ഈ പേരാണ്. ഇതാണ് ഈ വഴിക്ക് അന്വേഷണം വ്യാപിക്കാന്‍ കാരണമായത്. ഇതിനു പുറമേയാണ് സുരേന്ദ്രന്റെ വെളിപ്പെടുത്തലുണ്ടായത്.