സ്വകാര്യ ബസ് സമരം മാറ്റിവച്ചു

Webdunia
തിങ്കള്‍, 27 ജനുവരി 2014 (14:45 IST)
PRO
PRO
ബുധനാഴ്ച നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ബസുടമകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

ബസുടമകളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. അതിനായി കൂടുതല്‍ സമയം വേണമെന്നും മന്ത്രി അറിയിച്ചു. തുടര്‍ന്ന് സമരം മാറ്റിവയ്ക്കാന്‍ ബസുടമകള്‍ തീരുമാനിക്കുകയായിരുന്നു.

ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉടമകള്‍ സമരത്തിന് ആഹ്വാനം ചെയ്തത്. ഡീസല്‍ വിലവര്‍ധനയ്ക്ക് ആനുപാതികമായി ബസ് യാത്രാ നിരക്ക് കൂട്ടണം എന്നായിരുന്നു ആവശ്യം.