സ്വകാര്യ ബസ് സമരം പിന്‍‌വലിച്ചു

തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2013 (10:55 IST)
PRO
PRO
സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍‌വലിച്ചു. ബസുടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്താമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍‌വലിച്ചത്. സതാനൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലുണ്ടായ അപകടങ്ങളെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയതിനെത്തുടര്‍ന്നാണ് ബസുടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.

ബസുകളില്‍ വേഗപ്പൂട്ട് ഘടിപ്പിക്കാനുള്ള തീരുമാനം ശാസ്ത്രീയമല്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റഴ്‌സ് ഫോറം അടക്കമുള്ള ബസ് ഉടമകളുടെ സംഘടനകള്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചര്‍ച്ച നടത്തിയാല്‍ പ്രതികരിക്കുമെന്നാണ് ബസുടമകള്‍ അറിയിച്ചിരിക്കുന്നത്.

എന്നാല്‍ സ്പീഡ് ഗവേണര്‍ പരിശോധനയില്‍ വിട്ടുവീഴ്ചയില്ലെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി. ബസുടമകളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പിന്‍‌വലിക്കുമെന്ന് മന്ത്രി അറിയിച്ചു.

വെബ്ദുനിയ വായിക്കുക