സ്വകാര്യബസ് പണിമുടക്ക് മാറ്റിവെച്ചു

ചൊവ്വ, 10 മാര്‍ച്ച് 2015 (09:04 IST)
സ്വകാര്യബസ് ജീവനക്കാര്‍ ബുധനാഴ്ച മുതല്‍ നടത്താനിരുന്ന സ്വകാര്യബസ് പണിമുടക്ക് മാറ്റിവെച്ചു. വേതനവര്‍ദ്ധന ആവശ്യപ്പെട്ട് ആയിരുന്നു പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരുന്നത്. മന്ത്രി ഷിബു ബേബി ജോണിന്റെ നേതൃത്വത്തില്‍ നടന്ന ഫെയര്‍ വേജസ് പുനര്‍നിര്‍ണയ കമ്മിറ്റി യോഗത്തില്‍ വേതന വര്‍ധന സംബന്ധിച്ച് ധാരണയായതിനെ തുടര്‍ന്നാണിത്.
 
ബസ് തൊഴിലാളി യൂണിയന്‍ കോ-ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റി നേതാക്കള്‍ യോഗം ചേര്‍ന്നാണ് സമരം മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത്.
 
പി വി കൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പി നന്ദകുമാര്‍ (സി ഐ ടി യു), കെ ഗംഗാധരന്‍, എ സി കൃഷ്ണന്‍ (ബി എം എസ്), മനയത്ത് ചന്ദ്രന്‍ (എച്ച് എം എസ്), ഇ നാരായണന്‍ നായര്‍ (ഐ എന്‍ ടി യു സി), യു പോക്കര്‍ (എസ് ടി യു), കെ ജോയ് ജോസഫ് (എ ഐ ടി യു സി), ടി സി വിജയന്‍ (യു ടി യു സി) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

വെബ്ദുനിയ വായിക്കുക