സ്പീക്കര്‍ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും

Webdunia
ചൊവ്വ, 10 മാര്‍ച്ച് 2015 (08:43 IST)
സംസ്ഥാന നിയമസഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനമിറങ്ങി. സംസ്ഥാനനിയമസഭ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ മരിച്ച സാഹചര്യത്തിലാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
 
നിലവിലെ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ ആയിരിക്കും സ്പീക്കര്‍ സ്ഥാനത്തേക്ക് യു ഡി എഫിനെ പ്രതിനിധീകരിച്ച് മത്സരിക്കുക. 
തിങ്കളാഴ്ച ചേര്‍ന്ന യു ഡി എഫ് യോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചതാണ് ഇക്കാര്യം.
 
ഡെപ്യൂട്ടി സ്പീക്കറെ പിന്നീട് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.