സോളാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി‌എസ് ഹര്‍ജി നല്‍കും

Webdunia
വെള്ളി, 21 മാര്‍ച്ച് 2014 (12:23 IST)
PRO
സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് റിപ്പോര്‍ട്ട്.

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ശേഖര്‍ നാഫ്‌ദൈ വി എസിന് വേണ്ടി ഹാജരാകുമെന്നും ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.സോളാര്‍ കേസിലെ നിയമപോരാട്ടത്തിന് സിപിഎം കേന്ദ്രനേതൃത്വം വിഎസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ പങ്കും ഓഫീസ് ദുരുപയോഗം അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.