സോളാര്‍: മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

Webdunia
വ്യാഴം, 5 ഡിസം‌ബര്‍ 2013 (16:49 IST)
PRO
PRO
സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. പൊതുപ്രവര്‍ത്തകായ ജോയ് കൈതാരമാണ് ഹര്‍ജി ല്‍കിയിരിക്കുന്നത്.

ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. വസ്തുതകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി ഈ കേസില്‍ വിധി പറഞ്ഞതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.