സോളാര്‍ കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്റെ സാക്ഷി വിസ്താരം ഇന്ന് ആരംഭിക്കും. പരാതി ഉന്നയിച്ച എട്ടു പേരെ ആയിരിക്കും ആദ്യഘട്ടത്തില്‍ വിസ്തരിക്കുക. ടീം സോളാര്‍ കമ്പനിയുമായി ഇവര്‍ നടത്തിയ ഇടപാടുകള്‍ , കേസ് ഒത്തുതീര്‍പ്പാക്കുന്നതിനായി എന്തെങ്കിലും ഇടപെടലുകള്‍ നടന്നിരുന്നോ എന്ന് തുടങ്ങിയ കാര്യങ്ങളില്‍ തെളിവെടുപ്പ് നടക്കും.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍ , സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് എന്നിവരെ 22, 23, 24 തിയതികളില്‍ വിസ്തരിക്കും.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരെയും വിസ്തരിക്കും.