സോളാര്‍ കേസ് അന്വേഷിക്കുന്ന കമ്മീഷനു മുന്നില്‍ പല ഉന്നതര്‍ക്കുമെതിരെ തെളിവുകള്‍ നല്‍കാന്‍ തയാറെന്ന് സരിത എസ് നായര്‍. അതേസമയം എ പി അബ്‌ദുള്ളക്കുട്ടി എംഎല്‍എക്ക് എതിരായ പരാതിയില്‍ മൊഴി നല്‍കാന്‍ സരിതാ നായര്‍ ഇന്ന് കോടതിയിലെത്തിയെങ്കിലും മൊഴി നല്‍കാനായില്ല. മജിസ്‌ട്രേട്ട് അവധിയായതിനാലാണ് സരിതക്ക് മൊഴി നല്‍കാന്‍ സാധിക്കാതിരുന്നത്. മൊബൈല്‍ സന്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുമായാണ് താന്‍ വന്നതെന്നും മെയ് അഞ്ചിന് മൊഴി നല്‍കാന്‍ കോടതിയില്‍ ഹാജരാകുമെന്നും സരിതാ നായര്‍ പറഞ്ഞു.
തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി അബ്‌ദുള്ളക്കുട്ടി തന്നെ ബലാത്സംഗം ചെയ്‌തെന്നും അര്‍ധരാത്രി സമയത്ത് ഉള്‍പ്പെടെ ഫോണിലൂടെ വിളിച്ച് ശല്യപ്പെടുത്തിയെന്നുമാണ് സരിതയുടെ പരാതി. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി സരിത മാധ്യമങ്ങളോട് പറഞ്ഞു. സംസ്‌ക്കാരം ഇല്ലാത്തതുകൊണ്ടാണ് ഷാനിമോള്‍ ഉസ്‌മാന്‍ മോശമായ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും സരിത പറഞ്ഞു.
അതേ സമയം സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ മൂകാംബിക സന്ദര്‍ശനം നടത്തിയതിനെ കുറിച്ച് പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി വിശദീകരണം തേടി. സരിതയുടെ അഭിഭാഷകനോടാണ് വിശദീകരണം തേടിയിരിക്കുന്നത്. സരിത ജാമ്യവ്യവസ്ഥ ലംഘിച്ചുവോയെന്ന് കോടതി ചോദിക്കുകയും ചെയ്തു. ജാമ്യവ്യവസ്ഥ ലംഘിച്ചു എന്ന് ബോധ്യപ്പെട്ടാല്‍ ജാമ്യം