മുഖ്യമന്ത്രി മാറി നില്‍ക്കാതെ സോളാറിലുള്ള അന്വേഷണം നിഷ്പക്ഷമാവില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍.
സോളാര്‍ അന്വേഷണം സംബന്ധിച്ച് ചര്‍ച്ചക്കില്ലെന്നും വിഎസ് വ്യക്തമാക്കി.സോളാര്‍ വിഷയത്തില്‍ നിയമയുദ്ധവുമായി മുന്നോട്ടുപോവാന്‍ പ്രതിപക്ഷ നേതാവ് വിഎസ്. അച്യുതാനന്ദന് സിപിഎം. കേന്ദ്ര കമ്മിറ്റിയുടെ അനുമതി ലഭിച്ചിരുന്നു.
കേന്ദ്ര കമ്മിറ്റി യോഗം കഴിഞ്ഞശേഷം മുതിര്‍ന്ന അഭിഭാഷകന്‍ രാംജേഠ്മലാനിയുമായി വി എസ്. ചര്‍ച്ച നടത്തി. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരം തുടരാന്‍ സംസ്ഥാനനേതൃത്വത്തിന് കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചു.