സോളാര്‍ കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ തനിക്ക് ഒന്നും ഒളിക്കാനില്ല. ജുഡീഷ്യല്‍ അന്വേഷണകാര്യത്തില്‍ പരിഗണനവിഷയങ്ങളില്‍ പാര്‍ട്ടിയുമായി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
സോളാറില്‍ അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് പാര്‍ട്ടിയുമായി ചര്‍ച്ച നടത്തും. സോളാര്‍ കേസ് സംബന്ധിച്ച് ഉള്‍പ്പാര്‍ട്ടി പോര് ശക്തമായ സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ വിശദീകരണം. ഐ ഗ്രൂപ്പ് ഒന്നടങ്കം മുഖ്യമന്ത്രിയുടെ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്നാണ് ഐ ഗ്രൂപ്പ് നിലപാട്.